ജീവിതത്തിന്റെ ധന്യമായ നിമിഷങ്ങളേ നന്ദി.
എന്നാണ് വരുന്നത് എന്ന പോലെയുള്ള ചോദ്യങ്ങള്‍ വാക്കുകള്‍ നിരത്തുന്ന വടിവിനേക്കാള്‍ ഭംഗിയാര്‍ന്ന് വരുന്നത് മുറ്റത്ത് പതിയെ കിളിര്‍ത്ത പനിനീര്‍പൂവിനെ നോക്കിയിരിക്കുന്ന കുഞ്ഞിനേപോലെ ഞാന്‍ കാണുകയാണ്. ജീവിതത്തിന്റെ ധന്യമായ നിമിഷങ്ങളേ നന്ദി.
തിരിച്ചുപോകുന്നില്ല.
വരുമെന്നാണ് കരുതിയത്.
ആവശ്യം കേട്ട പാടെ
കറുത്ത് തടിച്ച
മഷിപ്പേനയെടുത്ത്
അവധി അപേക്ഷയില്‍
ഒപ്പിട്ടു തന്നു.
മിഠായിത്തെരുവിലാരോ
കൈപ്പണിയില്‍
തീര്‍ത്തതാണത്രേ അത്!
അല്ലെങ്കില്‍ തന്നെ
എന്റെ നാട്ടില്‍ പോകാന്‍
ഞാനെന്തിന്
പേടിക്കണം.
ഒരിക്കല്‍ കൂടി,
ആകാശത്തും
ഭൂമീലുമല്ലാതെ
ഏതാനും മണിക്കൂറുകള്‍.
എല്ലാവരെയും
ഞെട്ടിച്ചുകൊണ്ട്
ശ്രീരാഗത്തില്‍ ചെന്നുകേറി.
വിളിച്ചു പറയാതെ
ചെന്നാല്‍ ഞെട്ടാതിരിക്കുമോ!
പൂമുഖം,
അടുക്കള,
സ്വീകരണമുറി,
ഓരോന്നായി
ഉണര്‍ന്നു വന്നു.
പെങ്ങളലക്കി
നാട്ടുവെയിലിലുണക്കിയ
കുപ്പായമിട്ടപ്പോള്‍,
അമ്മയുടെ സ്പെഷ്യല്‍
കൂട്ടുകറി കഴിച്ചപ്പോള്‍,
കാണാത്ത കൂട്ടുകാരിയെ
കണ്ടപ്പോള്‍
കൂട്ടുകാരുടെ
വെടിപറച്ചിലിനു
ചെവികൊടുത്തപ്പോള്‍
പഴയകോളേജിന്റെ
മങ്ങിയ ബോര്‍ഡു കണ്ടപ്പോള്‍
ഞാന്‍
തീരുമാനിച്ചു.
അടിഞ്ഞുകൂടിയത്
പതിനഞ്ചു ദിര്‍ഹമിന്റെ നെപ്പോളിയന്‍
ഗ്ലാസ്സില്‍ കൂനിക്കൂടി നുരയിലുയര്‍ന്ന്
തലകുത്തിമറിഞ്ഞ് അലിഞ്ഞു ചേരുകയാണ്.
അലിയാതെ പോകുന്നത്
അടിഞ്ഞുകൂടിയത്
ആളിപ്പടരുന്നത്
കാറ്റെടുക്കാത്തത്-
നിന്റെ ഓര്‍മ്മകളാണ്.
വിയര്‍പ്പു പകരാതെ ഞാനാവുകയില്ലെന്ന്,
ആദ്യരാത്രിയില്‍ പ്രണയമേ നീ പറഞ്ഞുകാണും.
ഞാനെത്ര മണ്ടനാണെന്ന് നിനക്കറിയാം
നിന്റെ വിരലുകളില്‍ ഞാന്‍ തൂങ്ങി
നടന്നില്ലേ
നിന്റെ മാറിടം എനിക്കായി
ചുരക്കുന്നുവെന്ന് പറഞ്ഞില്ലേ
കളിവീടുണ്ടാക്കാന്‍ കൂട്ടുവിളിച്ചില്ലേ
നിനക്കറിയാം ഞാനൊരു മണ്ടനാണ്.
അരികിലുറങ്ങുന്ന സിംഹളപെണ്‍കുട്ടിയോ
അവളുടെ കൂട്ടുകാരികളുമൊരിക്കലും
പറഞ്ഞില്ല ഞാനൊരു മണ്ടനാണെന്ന്.
അവര്‍ക്ക് തോന്നിക്കാണും ഞാനൊരു
നല്ല കാമുകനാണെന്ന്.
ഞാനൊന്നു തൊട്ടാല്‍ താനേയലിഞ്ഞ്
ഉടലറ്റ്, മനമറ്റ്, പ്രജ്ഞറ്റുയ്ര്ന്ന് പോകുമെന്നവള്‍
പറയും.
അവള്‍ തൊട്ടാല്‍ അപ്പൂപ്പന്താടിയാകുമെന്ന് ഞാനും.
എങ്കിലും പ്രണയമേ
കാറ്റെടുക്കാത്തത്
നിന്റെ ഓര്‍മ്മകളാണ്.
പ്രണയലേഖനം.
കുളിരുമുള്ള മുറിയില്‍
പുതച്ചുറങ്ങിയ വെള്ളിയാഴ്ച്ച.
വളകിലുക്കം കേട്ട്
ജനല്‍ തുറന്നപ്പോള്‍
അവള്‍.
നിളയില്‍ നീരാടിയ
മുടിയിഴകള്‍ പെയ്തുകൊണ്ടിരുന്നു
കരുതിവെച്ച പരിഭവം പോലെ.
അഴികള്‍ക്കിടയിലൂടെ
കടന്നു വന്ന കാറ്റാണു സംസാരിച്ചത്-
കടന്നു വന്ന കാതങ്ങളത്രയും
അവള്‍ നനയിച്ചുവെന്ന്.
പച്ച ബ്ലൌസില്‍ നിന്നും
പുറത്തെടുത്ത പ്രേമലേഖനം
നാണിച്ചു നീട്ടി കടന്നു പോയി.
എന്നെക്കുറിച്ചൊന്നുമില്ലാ...
അവളുടെ ( എന്റെയുമല്ലേ? )നാട്ടില്‍
തൊടിയും പാടവും
നിറഞുവെന്നും
അമ്മച്ചിപ്ലവിലെ ചക്കയുടെ
മണമാണ് വീട്ടിലെങുമെന്നും എന്നും..
സ്കൂളില്‍ പോയ അപ്പുവിനെ
കാത്തിരിപ്പാണ് അമ്മയെന്നുമെന്നും...
കുടയില്ലാതെ സ്കൂളില്‍ പോയ
പാവം അമ്മയുടെ അപ്പുവിനെ കാത്ത്.
എന്നെക്കുറിച്ചൊന്നുമില്ലാ...
എന്നാലും
കാത്തിരിക്കുകയാണെന്ന്
അവള്‍ പറയാതെ പറഞ്ഞു (?)
ഞാന്‍ വരും
അവള്‍ ഇതുപോലെ
പെയ്തുകൊണ്ടിരിക്കുന്നൊരു രാത്രിയില്‍.
മിന്നാമിനുങ്ങ്
ഒരു കുഞു മിന്നാമിനുങ്ങ്
വൈകിയാല്‍
അമ്മ തല്ലുമെന്ന്
മുന്പേ പോയി.
വഴിയിലെങ്ങാനും
ഒരു പൂവിനോടൊ മറ്റൊ
കിന്നാരം പറഞ്ഞു കാണും.
താരാട്ട്
പട്ടുകുപ്പായമിട്ട്,
കണ്ണെഴുതി
പൊട്ട് തൊട്ട്
താരാട്ട് പാടിയില്ലേലും
വേണ്ടില്ല.
വെറുതെ മാറിലിട്ട്
ഇളം ചന്തിയിലൊന്നു
താളത്തില്‍
തട്ടിക്കൊടുത്താല്‍ മതി
കരയാതുറങ്ങിക്കോളും
പാവം മനസ്സ്.
ഗഗനചാരി.
തോണിക്കാരാ,
ഈണത്തില്‍ പാടി
ശാന്തമായ ആകാശത്തില്‍
തുഴ നീട്ടിയെറിഞ്ഞ്
നാം തുടരുക.
നിനക്ക് തെറ്റു പറ്റി---
ഞാന്‍ വിവേകാനന്ദനിലേക്കല്ല.
അല്ല,നീ
തിരിച്ചു തുഴയുകയാണോ?
തെല്ലിട പാട്ടൊന്നു നിര്‍ത്തുക
എന്നേക്കുമിത് തുഴഞ്ഞിരിക്കാന്‍
പറയൂ
ഞാനെന്തു തരണം.?
അപരിചിതര്‍
ചേമ്പില ചൂടി
വിരുന്നു പോയ വാക്കുകള്‍
മഴയത്ത് നനഞ്ഞൊലിച്ച്
വഴിപോക്കരായി
തിരിച്ചിറങ്ങി.
താന്‍ പാതി,ദൈവം പാതി.
മഴ പെയ്യുമ്പോള്‍ അന്ന്
അമ്പിളിമാമനും
നക്ഷത്രങ്ങളും
താഴോട്ട് വരുമെന്ന്
ആശിച്ചിരുന്നു പണ്ട്
ഇനി അതൊന്നും വേണ്ട.
അമരപ്രഭുവായ
ദൈവമാണ് കൂടെ
പതിക്കേണ്ടത്-
എന്റെ മുറ്റത്തു തന്നെ.
വിധിയെഴുതിയതിനു
കണക്കു ചോദിക്കാനല്ല.
ഒരേയൊരു വരമേ വേണ്ടൂ.
എന്റെ വീട്ടില്‍
കുടിയിരിക്കണം.
ഏതെങ്കിലും മുല്ലത്തറയിലോ
ആല്‍ത്തറയിലോ
പോയി പണ്ടത്തെ പൊലെ
കഷ്ടപ്പെടരുത്.
എം.ബി.എ ബിരുദമെടുത്ത
എനിക്ക് നന്നായി വില്‍ക്കാനറിയാം.
കിട്ടുന്നതില്‍ പാതി നിനക്കും
മറു പാതി എനിക്കും.
തെറിച്ച സന്തതികളുടെ അച്ഛന്‍
വെവ്വേറെ മണമായിരുന്നു
ഊറ്റിക്കുടിച്ചത്
വെവ്വേറെ ഉറവയായിരുന്നു.
എന്നിട്ടും നിന്റെ പച്ച ഭൂമിക്ക്
എന്റെ നീലയാകാശം
വേണമെന്ന്
എല്ലാവരും പറഞ്ഞു;
കൈതക്കാടുകള്‍ക്ക്
മദമിളകിയ മലകള്‍ക്കിടയിലൂടെ
ഞാന്‍ പെയ്തിറങ്ങണമെന്ന്
നീയും.
പിന്നെയെപ്പൊഴോ
നിന്റെ മുയല്‍ക്കുഞ്ഞുങ്ങളെ
എന്റെ കുറുനരികള്‍
വേട്ടയാടുന്നെന്ന് നീ
പരാതി പറഞ്ഞപ്പോഴാണ്
ഞാന്‍ നിര്‍ത്തിയത്.
എങ്കിലും സൂക്ഷിക്കണം
ചിലതൊക്കെ ഇപ്പോഴും
എവിടെയൊക്കെയോ
ജീവിച്ചിരിപ്പുണ്ട്.
കൈവിട്ട കല്ലുപോലെയാണ്
വാക്കുകള്‍.
താന്‍ പാതി,ദൈവം പാതി.
മഴ പെയ്യുമ്പോള്‍ അന്ന്
അമ്പിളിമാമനും
നക്ഷത്രങ്ങളും
താഴോട്ട് വരുമെന്ന്
ആശിച്ചിരുന്നു പണ്ട്
ഇനി അതൊന്നും വേണ്ട.
അമരപ്രഭുവായ
ദൈവമാണ് കൂടെ
പതിക്കേണ്ടത്-
എന്റെ മുറ്റത്തു തന്നെ.
വിധിയെഴുതിയതിനു
കണക്കു ചോദിക്കാനല്ല.
ഒരേയൊരു വരമേ വേണ്ടൂ.
എന്റെ വീട്ടില്‍
കുടിയിരിക്കണം.
ഏതെങ്കിലും മുല്ലത്തറയിലോ
ആല്‍ത്തറയിലോ
പോയി പണ്ടത്തെ പൊലെ
കഷ്ടപ്പെടരുത്.
എം.ബി.എ ബിരുദമെടുത്ത
എനിക്ക് നന്നായി വില്‍ക്കാനറിയാം.
കിട്ടുന്നതില്‍ പാതി നിനക്കും
മറു പാതി എനിക്കും.
ചുവന്ന ചിറകുകള്‍
ചാടിയിറങ്ങി
കടലാസില്‍ പരന്ന്കവിതയായി
പിന്നെ,
പലതായ് മുറിഞ്ഞ്‌മേശക്കടിയില്‍-
അനുസരണക്കേടിന്‌തക്ക ശിക്ഷ.
കണ്ണ് വെട്ടിച്ചാവാം
മുറിഞ്ഞ വാക്കുകള്
കടലാസുചിറകാര്‍ന്ന്
പറന്നകന്നത്
മനസ്സപ്പോഴൊരു ഇലയായിരുന്നു.
